Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ നടിയെ കാണാൻ കഴിഞ്ഞത് ആദരവായി കാണുന്നു; ഹോളിവുഡ് താരം ടൈറസ് ഗിബ്സൺ

rekha

നമ്മൾ കണ്ടു വളർന്ന താരങ്ങളെ കുറിച്ച് ലോക സിനിമയിലൂടെ അതിശയിപ്പിച്ച അഭിനേതാക്കൾ നല്ല വാക്കുകൾ പറയുന്നതു കേൾക്കുന്നത് ഒരുപാട് സന്തോഷമല്ലേ. ഇന്ത്യൻ സിനിമയ്ക്കു കൂടി ലഭിക്കുന്ന ആദരം കൂടിയാണിത്. ബോളിവുഡിലെ എക്കാലത്തേയും സ്വപ്ന സുന്ദരിമാരിലൊരാളായ രേഖയെ കുറിച്ച് ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്‍ താരം ടൈറസ് ഗിബ്സൺ കുറിച്ച വാക്കുകളും അതേ അനുഭവമാണ് പകരുന്നത്.

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സിനിമകളിലൂടെ പ്രശസ്തനായ ഗിബ്സൺ രേഖയ്ക്ക് ദുബായ് ‌രാജ്യാന്തര ചലച്ചിത്ര മേളയിൽ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നൽകിയതിനെ കുറിച്ചാണ് കുറിച്ചത്. ബോളിവുഡിലെ എക്കാലത്തേയും പ്രധാനപ്പെട്ട അഭിനയ ഇതിഹാസമാണു രേഖയെന്നും ഗിബ്സൺ ഫെയ്സ്ബുക്കില്‍ എഴുതി.

രേഖയെ കാണാനായത് അനുഗ്രഹമാണെന്നും സംസാരിക്കുവാൻ കഴിഞ്ഞത് ഒരു ആദരമായി കണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ജനതയോടുള്ള തന്റെ സ്നേഹം അറിയിച്ചു കൊണ്ട് അവസാനിപ്പിച്ച കുറിപ്പ് ഫെയ്സ്ബുക്കിൽ രണ്ടായിരത്തിലധികം പ്രാവശ്യമാണു ഷെയര്‍ ചെയ്യപ്പെട്ടത്.  

Your Rating: