അനുഷ്കയെക്കുറിച്ചു ചോദിച്ച മാധ്യമപ്രവർത്തകന് കോഹ്‌ലിയുടെ കിടിലൻ മറുപ‌ടി

ക്രിക്കറ്റ് ലോകത്തെ ഹോട്ട് ആൻഡ് ക്യൂട്ട് സ്റ്റാർ വിരാട് കോഹ്‌‌ലിയുടെയും ബോളിവുഡ് സുന്ദരി അനുഷ്ക ശർമയുടെയും പ്രണയത്തകർച്ചാ വാർത്തകൾ ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. കളിക്കളത്തിൽ കോഹ്‌ലിക്കു പിഴച്ചാല്‍ അപ്പോൾ അനുഷ്കയ്ക്കു നേരെ ശകാരവർഷമായിരുന്നു ആരാധകർ.

നേരത്തെ ‌അനുഷ്ക കോഹ്‌ലിയെ ഉപേക്ഷിച്ചു പോയതിനാലാണ് കോഹ്‌ലിക്ക് ട്വന്റിട്വന്റിയിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ സാധിച്ചതെന്നും പറഞ്ഞു ട്രോളുകളുടെ മേളമായിരുന്നു. തുടർന്ന് അനുഷ്കയെ പിന്തുണച്ചു കോഹ്‌ലി തന്നെ രംഗത്തെത്തിയപ്പോള്‍ വീണ്ടും ഇരുവരും ഒന്നിക്കുകയായിരിക്കുമെന്നാണ് ആരാധകർ കൃരുതിയിരുന്നത്.

പുതിയ വിശേഷം മറ്റൊന്നുമല്ല അനുഷ്കയെക്കുറിച്ചു ചോദിച്ച ഒരു മാധ്യമപ്രവർത്തകന് കോഹ്‌ലിയു‌ടെ വായിൽ നിന്നും കണക്കിനു കിട്ടിയിരിക്കുകയാണ്. അനുഷ്കയെക്കുറിച്ചു ചോദിച്ചപ്പോൾ അതു മറ്റാരും അറിയേണ്ട കാര്യമില്ലെന്നായിരുന്നു േകാഹ്‌ലിയുടെ പ്രതികരണം. പിന്നാലെ മറ്റൊരു ചോദ്യം കൂടി, ‘അല്ല താങ്കളുടെ സ്വകാര്യജീവിതം എങ്ങനെ പോകുന്നു?.

ഇക്കാര്യത്തിൽ കൂടുതലൊന്നും പറയാനില്ലെന്നും കോഹ്‌ലി വ്യക്തമാക്കി. കരിയറിലും ജീവിതത്തിലും ആത്മാർഥതയോടെ മുന്നേറുന്ന വ്യക്തിയാണു താനന്നും സച്ചിൻ ടെൻഡുൽക്കറാണു തന്റെ മാതൃകാപുരുഷനെന്നും കോഹ്‌ലി പറഞ്ഞു.