എബിസിഡി 2വിലെ നടന്‍ കൂട്ടമാനഭംഗത്തിന് അറസ്റ്റില്‍

ബോളിവുഡ് ചിത്രമായ എബിസിഡി 2വില്‍ അഭിനയിച്ച സഹനടന്‍ നിലേഷ് നിര്‍ഭവനെ മുംബൈയില്‍ കൂട്ടമാനഭംഗത്തിന് അറസ്റ്റിലായി. ഭിന്നശേഷിയുള്ള 14 വയസ്സുള്ള പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതിനാണ് പ്രൊഫഷണല്‍ ഡാന്‍സര്‍ കൂടിയായ നിലേഷിനെ മുംബൈയിലെ പാന്ത് നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയെ ഒരു സുഹൃത്തും നിലേഷും ചേര്‍ന്ന് കഴിഞ്‍ ഒരു മാസമായി പീഡിപ്പിച്ച് വരുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ മാനസികനിലയില്‍ വന്ന വ്യത്യാസം കണ്ട് ടീച്ചര്‍ കാര്യം തിരക്കിയപ്പോള്‍ നടന്ന സംഭവങ്ങള്‍ പുറത്താകുകയായിരുന്നു. നിലേഷ് കുറ്റം സമ്മതിച്ചിട്ടുണ്ട്.

റെമോ ഡിസൂസ സംവിധാനം ചെയ്ത എബിസിഡി 2വില്‍ നായകന്‍ വരുണ്‍ ധവാനൊപ്പം ഡാന്‍സ് രംഗങ്ങളിലാണ് നിലേഷ് പ്രത്യക്ഷപ്പെടുന്നത്. സംഭവം ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരെയും ഞെട്ടിച്ചു.