അബ്റാമിന്റെ ആദ്യ ഐപിഎൽ

തന്റെ ആദ്യ ഐപിഎൽ മത്സരം കാണാൻ അച്ഛൻ ഷാരൂഖ് ഖാന്റെ കൈപിടിച്ച് കുട്ടി അബ്റാം എത്തി. മത്സരത്തേക്കാൾ സ്റ്റേഡിയത്തിലെത്തിയവരുടെ മനംകവർന്നത് രണ്ടുവയസുകാരനായ അബ് റാം ആയിരുന്നു.

ബോളിവുഡ് സൂപ്പർതാരവും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമയുമായ ഷാരൂഖ് ഖാൻ എത്തിയത് കുടുംബസമേതമാണ്. മക്കളായ ആര്യൻ, സുഹാന, അബ്റാം എന്നിവരും ഉണ്ടായിരുന്നു. എന്നാൽ ക്യാമറ കണ്ണുകൾ പകർത്തിയത് അബ്റാമിന്റെ കുസൃതികളാണ്.

അബ്റാമിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൻ പ്രചാരമാണ് നേടിയത്. ഷാരൂഖിനും ഭാര്യ ഗൗരി ഖാനും വാടക ഗർഭപാത്രത്തിലൂടെ പിറന്ന കുട്ടിയാണ് അബ് റാം.