അഭിനയിക്കാൻ നടി തലമൊട്ടയടിച്ചു

കഥാപാത്രങ്ങളുടെ പൂർണതയ്ക്ക് വേണ്ടി അഭിനേതാക്കൾ ശരീരം മാറ്റിമറിക്കാറുണ്ട്. ചിലർ തടിവെയ്ക്കും, മെലിയും നടന്മാരാണെങ്കിൽ തല മൊട്ടയടിക്കും.

എന്നാൽ ഇവിടെ ഒരു നടി തന്റെ കഥാപാത്രത്തിനായി തല മൊട്ടയടിച്ചു. നടി റിങ്കു കർമകർ ആണ് ടെലിവിഷൻ സീരിയലിന് വേണ്ടി തല മൊട്ടയടിച്ചത്. ഇതിനായി താരത്തിന് ഏറ്റവും ബുദ്ധിമുട്ടേണ്ടി വന്നത് ഭർത്താവിന്റെ സമ്മതത്തിനായായിരുന്നു.

ചിത്രത്തിനായി വിഗ് ഉപയോഗിക്കുന്നതിൽ റിങ്കുവിന് താൽപര്യമില്ലായിരുന്നു. തല മൊട്ടയടിക്കുന്ന കാര്യം സീരിയലിന്റെ അണിയറപ്രവർത്തകരോട് പറഞ്ഞപ്പോൾ അവർ ആദ്യം ഞെട്ടിപ്പോയെന്ന് റിങ്കു പറയുന്നു.