രജനി വിവാദം; വിമര്‍ശ‍കരോട് പോയി പണിനോക്കാന്‍ പ്രകാശ് രാജ്

രാജ്യത്ത് രജനികാന്തിനെതിരെയും എ ആര്‍ റഹ്മാനെതിരെയും പ്രതിഷേധം പടരുകയാണ്. പ്രവാചകന്റെ കഥ പ്രമേയമാക്കുന്ന ഇറാനിയൻ സിനിമയ്ക്ക് സംഗീതം നൽകിയതിന് ഒരു മുസ് ലിം സംഘടന റഹ്മാനെതിരെ ഫത് വ പ്രഖ്യാപിച്ചിരുന്നു. ടിപ്പു സുല്‍ത്താന്‍റെ സിനിമയില്‍ അഭിനയിക്കുന്നതിനെതിരെയാണ് രജനിക്കെതിരെ പ്രതിഷേധം. ഈ വിഷയത്തില്‍ കടുത്ത പ്രതികരണവുമായി നടന്‍ പ്രകാശ് രാജ് രംഗത്തെത്തി.

നമ്മുടെ രാജ്യം കൂടുതല്‍ അസഹിഷ്‌ണുതയിലേക്കാണ് നീങ്ങുന്നത്. വിമര്‍ശിക്കുന്നവരോട് പോയി പണിനോക്കാനും പ്രകാശ് രാജ് പറയുന്നു. നിങ്ങള്‍ ഇറച്ചി നിരോധിച്ചു, പോണ്‍ നിരോധിച്ചു, ഇവിടെ വോട്ടര്‍മാര്‍ക്ക് ഒരു അവകാശവുമില്ലേ ? ഈ കുമിള ഉടന്‍ തന്നെ പൊട്ടിത്തെറിക്കും. പ്രകാശ് രാജ് പറഞ്ഞു.