ഐശ്വര്യയും രൺബീറും; യേ ദിൽ ഹെ മുഷ്ക്കിൽ വിഡിയോ

ഒരിടവേളയ്ക്ക് ശേഷം ഐശ്വര്യ റായി ഗ്ലാമർ വേഷത്തിൽ എത്തുന്ന സിനിമയാണ് യേ ദിൽ ഹെ മുഷ്ക്കിൽ. കരൺ ജോഹർ‌ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രൺബീർ കപൂർ, അനുഷ്ക ശർമ, ഫവദ് ഖാൻ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങള്‍ ചെയ്യുന്നത്. ഐശ്വര്യയും രൺബീറും ഒന്നിക്കുന്ന ഈ ചിത്രത്തിലെ ഡയലോഗ് പ്രമോ അണിയറപ്രവർത്തകർ പുറത്തിറക്കി.

ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ ഐശ്വര്യയുടെ പേരിൽ വിവാദങ്ങൾ വന്നിരുന്നു. ഐശ്വര്യറായും രണ്‍ബീര്‍ കപൂറും ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങള്‍ കണ്ട് അമിതാഭ് പ്രതികരിച്ചെന്നും ഈ രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ കരണ്‍ജോഹറിനോട് പറഞ്ഞതായുമുള്ള വാര്‍ത്തകളാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്.

എന്തായാലും സെൻസർ ബോർഡ് ഈ രംഗങ്ങൾ കട്ട് ചെയ്ത് കളഞ്ഞുകഴിഞ്ഞു. ഇരുവരുടെയും മൂന്നു ചൂടൻ രംഗങ്ങൾക്കാണ് സെൻസർ ബോർഡ് കത്രികവച്ചത്.ചിത്രം ഒക്ടോബർ 28ന് തിയറ്ററുകളിലെത്തും.