ഹിന്ദി ദൃശ്യത്തിലെ ജോര്‍ജ്കുട്ടി ഇങ്ങനെ !

ദൃശ്യം സിനിമയിലെ അജയ് ദേവ്ഗണിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഹിന്ദിയിലും ജോര്‍ജ്കുട്ടിയുടെ കൂടെ സൈക്കിള്‍ ഉണ്ട്.

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യത്തിന്‍റെ ഹിന്ദി പതിപ്പ് ആണിത്. ദൃശ്യം എന്നു തന്നെ പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിശികാന്ത് കാമത്ത് ആണ്. ശ്രിയ ശരണ്‍ ഹിന്ദി ദൃശ്യത്തില്‍ അജയിന്റെ നായികയായെത്തും. തബുവാണ് പൊലീസ് കമ്മീഷണറുടെ വേഷത്തില്‍ എത്തുന്നത്.

മോഹന്‍ലാല്‍ നായകനായെത്തിയ ദൃശ്യത്തിന്റെ തെലുങ്ക് . കന്നഡറീമെയ്ക്കും വന്‍ വിജയമായിരുന്നു. കമല്‍ഹാസന്‍ നായകനായി 'പാപനാശം' എന്ന പേരില്‍ തമിഴിലും ദൃശ്യം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.