കരിമരുന്ന് പൊട്ടിത്തെറിച്ച് ആലിയ ഭട്ടിന് പൊള്ളലേറ്റു

നടി ആലിയ ഭട്ടിന് പൊള്ളലേറ്റു. കഴിഞ്ഞ ദിവസം സിനിമാ അവാർഡ് ചടങ്ങിനിടെ നടന്ന നൃത്തപരിപാടിക്കിടെയായിരുന്നു പൊള്ളലേറ്റത്. നടിയുടെ മുഖത്തും കൈക്കുമാണ് പൊള്ളലേറ്റത്.

പരിപാടിക്കിടെ സ്റ്റേജിൽ കരിമരുന്ന് പൊട്ടിത്തെറിച്ചാണ് നടിക്ക് പൊള്ളലേറ്റത്. നേരത്തെ നടി ബിപാഷ ബസുവിനും സമാനമായ സംഭവത്തിൽ പൊള്ളലേറ്റിരുന്നു.