Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബച്ചന്റെ കൊച്ചുമകൾ ഫാഷൻ ഷോയിൽ

navya-naveli-infashion-show

പാരീസിലെ ലേ ബാൾ ഫാഷൻ ഷോയിൽ അമിതാഭ് ബച്ചന്റെ കൊച്ചു മകൾ നവ്യ നവേലിയും പങ്കെടുക്കുന്നു. 16നും 22നുമിടയിൽ പ്രായമുള്ള 25 പെൺകുട്ടികൾക്കാണ് ഇതിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. അമിതാഭിന്റെ മകൾ ശ്വേതയുടെ മകളാണ് നവ്യ.

ബിഗ് ബിയുടെ കൊച്ചുമകളായതു കൊണ്ടു തന്നെ നവ്യ നേരത്തെ മുതൽ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ഫാഷൻ ഷോയിൽ മറ്റുള്ളവരെ ഉപേക്ഷിച്ച് കൂടുതൽ സ്റ്റാർ ഇമേജും നവ്യയ്ക്ക് തന്നെ. പത്ത് ആണ്‍ മക്കള്‍ക്ക് തുല്യമാണ് ഒരു മകള്‍ , അല്ലാതെ അവരൊരിക്കലും ബാധ്യതയല്ലെന്ന് അമിതാഭ് ബച്ചന്‍ നേരത്തെ പറഞ്ഞിരുന്നു.

മകന്‍ അഭിഷേകിന്റെയും ഐശ്വര്യ റായിയുടെയും മകള്‍ ആരാധ്യയാണ് ബച്ചൻ കുടുംബത്തിലെ മറ്റൊരു ഇളമുറക്കാരി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.