പ്രണയത്തകർച്ചയിലും ഗുസ്തി പിടിച്ച് അനുഷ്ക

വിരാട് കോഹ്‌ലിയുമായുള്ള പ്രണയത്തകർച്ചയൊന്നും അനുഷ്കയ്ക്ക് ഒരു പ്രശ്നമല്ല. മാത്രമല്ല മറ്റെന്തിനെക്കാളും താരത്തിന് വലുത് സ്വന്തം ജോലി തന്നെയാണ്.

സൽമാൻ ഖാൻ നായകനാകുന്ന പുതിയ ചിത്രം സുൽത്താന് വേണ്ടി ഗുസ്തി പരിശീലിക്കുകയാണ് അനുഷ്ക ശർമ. ഡൽഹിയിൽ കഴിഞ്ഞ ആറ് ആഴ്ചയായി താരം കഠിനമായ പരിശീലനത്തിലാണ്. എല്ലാ ദിവസവും നാല് മണിക്കൂറാണ് പരിശീലനം. പരിശീലനത്തിന്റെ ചിത്രങ്ങൾ അനുഷ്ക തന്നെയാണ് ട്വിറ്ററിലൂടെ ഷെയർ ചെയ്തത്.

അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗുസ്തിക്കാരനായാണ് സല്‍മാൻ ഖാൻ എത്തുന്നത്.