എതിരാളിയെ മലർത്തിയടിച്ച് അനുഷ്ക; വിഡിയോ

ഗുസ്തിക്കിടെ എതിരാളിയെ മലർത്തിയടിച്ച് അനുഷ്ക. അഭിനയത്തിൽ മാത്രമല്ല ഗുസ്തിയിലും താനൊട്ടും മോശക്കാരിയല്ലെന്ന് തെളിയിക്കുകയാണ് ഹോട്ട്സുന്ദരി.

സൽമാൻ ഖാൻ നായകനാകുന്ന പുതിയ ചിത്രം സുൽത്താന് വേണ്ടിയാണ് അനുഷ്കയുടെ ഗുസ്തി പിടുത്തം. വിഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. ഡൽഹിയിൽ കഴിഞ്ഞ ആറ് ആഴ്ചയായി താരം കഠിനമായ പരിശീലനത്തിലാണ്. എല്ലാ ദിവസവും നാല് മണിക്കൂറാണ് പരിശീലനം.

അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗുസ്തിക്കാരനായാണ് സല്‍മാൻ ഖാൻ എത്തുന്നത്.