വലിയ വിലകൊടുക്കേണ്ടി വരുമെന്ന് ഷാരൂഖിനോട് കേജ്‍രിവാൾ

ഷാരൂഖ്, കേജ്‍രിവാൾ

പുകയില ഉല്‍പന്നങ്ങളുടെ പരസ്യത്തിൽ നിന്നും ബോളിവുഡ് താരങ്ങൾ പിന്മാറണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, സെയ്ഫ് അലിഖാൻ, ഗോവിന്ദ, അർബാസ് ഖാൻ, സണ്ണി ലിയോൺ എന്നിവരോടാണ് കേജ്‌രിവാൾ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

പുകയില ഉപയോഗം വഴിയുള്ള അർബുദവും അതുമൂലമുള്ള മരണസംഖ്യയും ഇതുവഴി കുറക്കണമെന്നും ആന്റി ടൊബാക്കോ കാംെപയിനിൽ ബോളിവുഡ് താരങ്ങൾ പങ്കാളികളാകണമെന്നുമാണ് കേജ്‍രിവാള്‍ ആവശ്യപ്പെടുന്നത്.