ഐശ്വര്യയുടെ കണ്ണീരിന്‌ പിന്നില്‍?

എല്ലാ സൗഭാഗ്യങ്ങളും ലഭിച്ച നടിയാണ്‌ ഐശ്വര്യ റായ്. സിനിമാഭിനയം ആരംഭിച്ചിട്ടും വര്‍ഷങ്ങളേറെയായി. എന്നാല്‍ തന്റെ ചിത്രം ജസ്ബയുടെ ചിത്രീകരണം പൂര്‍ത്തിയായെന്ന് കേട്ടപ്പോള്‍ ഐശ്വര്യയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ റായ് അഭിനയരംഗത്തേക്ക് തിരികെയെത്തിയ ചിത്രമാണിത്. ഇതിന്റെ ചിത്രീകരണം പൂര്‍ത്തിയായ വിവരം കേട്ടപ്പോഴാണ്‌ താരം വികാരഭരിതയായത്.

തന്റെ ഇഷ്ട മേക്കപ്പ് ആര്‍ടിസ്റ്റായ മിക്കി കോണ്‍ട്രാക്ടര്‍ക്കൊപ്പം ഐശ്വര്യ നില്‍ക്കുന്ന ചിത്രം ഇന്‍സ്രറ്റഗ്രാമിലാണ്‌ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തില്‍ അഭിഭാഷകയുടെ വേഷത്തിലാണ് ആഷ് എത്തുന്നത്. ഇതിന്റെ ട്രെയ്‌ലര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. 2010ല്‍ പുറത്തിറങ്ങിയ സഞ്ജയ് ലീലാ ബന്‍സാലിയുടെ 'ഗുസാരിഷ്' ആണ് ആഷ് അവസാനമായി അഭിനയിച്ച സിനിമ.

സഞ്ജയ് ഗുപ്തയാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്. 'ജസ്ബ'യില്‍ ഇര്‍ഫാന്‍ ഖാന്‍ ആണ് ആഷിന്റെ നായകന്‍. സസ്‌പെന്‍ഷനില്‍ കഴിയുന്ന പൊലീസുകാരനായിട്ടാണ് ഇര്‍ഫാന്‍ ഖാന്‍ അഭിനയിക്കുന്നത്. ഇര്‍ഫാന്‍ ഖാന്റെ അമ്മയായി ശബാന ആസ്മിയുമുണ്ട്. ജാക്കി ഷറഫ്, അതുല്‍ കുല്‍ക്കര്‍ണി തുടങ്ങി അഭിനയ പ്രതിഭകളുടെ നീണ്ടനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. അതിഥി താരമായി ജോണ്‍ എബ്രഹാമും എത്തുന്നുണ്ട്. ചിത്രം അടുത്ത മാസം തിയേറ്ററില്‍ എത്തും.