ഹണിമൂൺ ചിത്രത്തെ ട്രോളിയവർക്ക് ബിപാഷയുടെ മറുപടി

ബിപാഷ ബസുവിന്റെ കല്യാണം കഴിഞ്ഞു. ആഘോഷക്കല്യാണത്തിനു ശേഷം നടന്ന ഹണിമൂണും അടിപൊളിയായിരുന്നു. ആ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ബിപാഷ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ആരാധകപക്ഷം വലിയ സന്തോഷത്തോടെ അതേറ്റെടുത്തപ്പോൾ ഒരു വിഭാഗം തീർത്തും മോശമായ ഭാഷയിലാണ് പ്രതികരിച്ചത്.

ഭർത്താവ് കരൺ ഗ്രോവറുമൊത്തുള്ള ചിത്രങ്ങളില്ലാതെ ബെഡ്റൂമില്‍ അലങ്കരിച്ച മനോഹരമായ ടവലുകളുടെ ദൃശ്യം പങ്കിട്ടപ്പോഴായിരുന്നു ദ്വയാർഥ ഭാഷയിൽ ചിലർ പ്രതികരിച്ചത്. മാത്രമല്ല നടി തന്റെ ബിക്കിനി ഫോട്ടോ മറ്റുള്ളവരെ കാണിക്കുന്നതിന്റെ തിരക്കിൽ ഭർത്താവിനെ മറന്നെന്ന് മറ്റുചിലർ. ഇതെല്ലാം കണ്ട് ആദ്യം മിണ്ടാതിരുന്നെങ്കിലും പിന്നെ ബിപാഷയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. കമന്റുകൾക്കെതിരെ നല്ല ചുട്ട മറുപടിയും താരം നൽകി.

‘ഒരു ടൗവൽ ആർട്ട് പോസ്റ്റ് ചെയ്തതിന്റെ പേരിലാണ് എന്നെ നിങ്ങൾ അസഭ്യം പറയുന്നത്. കഴിഞ്ഞ വർഷവും ഇതുപോലൊരു ചിത്രം പോസ്റ്റ് ചെയ്തപ്പോൾ‌ നെഗറ്റീവ് കമന്റുകൾ ഒന്നും കണ്ടില്ല.

വിദഗധരായ ഹൗസ് കീപ്പർമാർ ചെയ്ത ടവൽ ആർട് കാണുമ്പോൾ ആര്‍ക്കാണ് അത് മോശമായും ശല്യമായും തോന്നുന്നത്?എന്റെ കല്യാണം കഴിഞ്ഞതുകൊണ്ട് എനിക്കിനി ഇതൊന്നും പാടില്ലെന്നാണോ? ഇത് തീര്‍ത്തും തരംതാഴ്ന്ന കാര്യമായിപ്പോയി. ജീവിതത്തിൽ എല്ലാത്തിലും ചീത്തകാര്യങ്ങൾ മാത്രം കണ്ടുകൊണ്ട് ജീവിക്കുന്നതെങ്ങനെയാണ്? സന്തോഷമായിട്ടിരിക്കു. നിങ്ങൾ ജീവിതത്തിലേക്ക് ശ്രദ്ധിക്കൂ.

പിന്നെ ഒരു കാര്യം, ഞാൻ ഉടൻ തന്നെ വരുന്നുണ്ട് ടവൽ ആര്‍ട്സിന്റെ കൂടുതൽ ചിത്രങ്ങളുമായി. എന്തുകൊണ്ടെന്നാൽ എനിക്കിത് ഒരുപാടിഷ്ടമാണ്. ഇത് ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ടെന്ന കാര്യത്തിലും എനിക്കുറപ്പുണ്ട്.’ ബിപാഷ പറഞ്ഞു.