ബിജെപി ഏറ്റവും വലിയ അഴിമതി പാര്‍ട്ടി: രമ്യ

ബിജെപി ഏറ്റവും വലിയ അഴിമതി പാര്‍ട്ടിയാണെന്ന് നടിയും മുന്‍ എംപിയുമായ രമ്യ. ട്വിറ്ററിലൂടെയാണ് നടി പാര്‍ട്ടിയെ രൂക്ഷമായി വിമര്‍ശിച്ചത്. ഛത്തീസ്ഗഡിലെ പൊതുവിതരണരംഗത്തെ വന്പന്‍ അഴിമതിയും , ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന വ്യാപം അഴിമതിയുമെല്ലാം ഇതിന് ഉദാഹരണമാണ്. ജനങ്ങള്‍ സങ്കല്‍പ്പിക്കുന്നതിനുമപ്പുറമാണ് ബിജെപിയുടെ അഴിമതി കഥകളെന്നും‍ നടി പറയുന്നു.

2013ല്‍ ഉപതെരഞ്ഞെടുപ്പില്‍ മണ്ഡ്യ ലോക്സഭാ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അംഗമാണ് രമ്യ എന്നറിയപ്പെടുന്ന ദിവ്യ സ്പന്ദന. പതിനഞ്ചാം ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു 31 വയസ്സുകാരിയായ രമ്യ.

വാരണം ആയിരം, പൊല്ലാതവന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് രമ്യ.