അക്ഷയ് കുമാറിനെ ഹീത്രു വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്തു

ബോളിവുഡ് താരം അക്ഷയ് കുമാറിനെ ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ അധികൃതർ കസ്റ്റഡിയിലെടുത്തു. വീസയില്ലെന്നു കാരണം ചൂണ്ടിക്കാട്ടിയാണ് താരത്തെ ഒന്നര മണിക്കൂറിലധികം കസ്റ്റഡിയിൽ വച്ചത്. ഇന്നലെ ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. 15 ദിവസത്തെ ഷൂട്ടിങ്ങിനായാണ് അക്ഷയ് ലണ്ടനിലെത്തിയത്.

അക്ഷയ്ക്കൊപ്പം അദ്ദേഹത്തിന്റെ പേഴ്സണൽ ട്രെയിനറും ഒപ്പമുണ്ടായിരുന്നു. രാവിലെ 7 മണി മുതല്‍‌ 8.45 വരെ അദ്ദേഹത്തെ തടഞ്ഞുവച്ചു. വീസയില്ലാത്തിനാൽ ചീത്രീകരണത്തിന്റെ ഭാഗമായി വീസ സ്റ്റാംപ് ചെയ്യാത്തതുകൊണ്ടാണ് അധികൃതർ അദ്ദേഹത്തെ തടയാൻ കാരണമായത്.

എന്നാൽ വിമാനത്താവളത്തിനുള്ളിൽ വച്ച് ആരാധകർ ഫോട്ടോയെടുക്കാൻ ശ്രമിച്ചെന്നു അക്ഷയ് കുമാറിന്റെ അടുത്ത വൃത്തങ്ങൾ പറഞ്ഞു. ഇതോടെ തനിക്കു കൂടുതൽ സ്വകാര്യതയുള്ള ഒരു സ്ഥലം വേണമെന്നു അധികൃതരോടു താരം ആവശ്യപ്പെട്ടു. എന്നാൽ ഇത്തരം സൗകര്യം വിമാനത്താവളത്തിൽ അനുവദിക്കാറില്ലെന്നു അധികൃതർ മറുപടി നൽകുകയും ചെയ്തു. ഇതാണ് സംഭവിച്ചതെന്നാണ് അക്ഷയ് കുമാറിന്റെ അടുത്ത വൃത്തങ്ങൾ പറയുന്നത്.