അനുരാഗിനെ തെരുവ്പട്ടിയെന്ന് വിളിച്ച് രാം ഗോപാല്‍ വര്‍മ

പകരത്തിന് പകരം വീട്ടി രാം ഗോപാല്‍വര്‍മ. അനുരാഗ് കശ്യപിന്‍റെ പുതിയ ചിത്രം ബോംബെ വെല്‍വെറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. കോടിക്കണക്കിന് രൂപ മുടക്കി ഒരു തെരുവ് നായ സിനിമ എടുത്താല്‍ ഒരു സ്ലം ഡോഗ് മില്യണിയര്‍ ഉണ്ടാക്കാന്‍ സാധിക്കില്ല. കരണ്‍ ജോഹര്‍ മാത്രമാണ് ചിത്രത്തില്‍‍ ആകെ ഉള്ള ഒരു വെല്‍വെറ്റെന്നും ബാക്കി ഉള്ളവര്‍ വളരെ മോശമായാണ് അഭിനയിച്ചതെന്നും രാമു ട്വീറ്റ് ചെയ്തു.

സിനിമയെ ഇത്രയും വിമര്‍ശിക്കാന്‍ രാമുവിന് മുന്‍വൈരാഗ്യം ഉള്ളപോലെ തോന്നുന്നുണ്ടോ? അങ്ങനെയൊരു കഥയും ഇതിനിടയില്‍ ഉണ്ട്. രാമുവിന്‍റെ ബോക്സോഫീസ് ദുരന്തമായ ആഗ് പുറത്തിറങ്ങിയപ്പോള്‍ അനുരാഗ് കശ്യപ് ചിത്രത്തെ വിമര്‍ശിച്ചിരുന്നു. പണ്ട് ഉണ്ടായിരുന്ന രാം ഗോപാല്‍വര്‍മ അല്ല ഇപ്പോഴുളളതെന്നും അനുരാഗ് അഭിപ്രായപ്പെട്ടിരുന്നു. അനുരാഗും രാമുവും മുന്‍പ് അടുത്ത സുഹൃത്തുക്കളുമായിരുന്നു.

1998ല്‍ പുറത്തിറങ്ങിയ സത്യയുടെ കഥ എഴുതിയത് അനുരാഗും സംവിധാനം രാം ഗോപാല്‍ വര്‍മയും ആയിരുന്നു. കൂടാതെ കോന്‍?, ശൂല്‍ എന്നീ ചിത്രങ്ങളിലും ഇവരൊന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.

എല്ലാവര്‍ക്കും മോശം പടങ്ങള്‍ ഉണ്ടാകാം, എന്നാല്‍ അവനവന്‍ അത് ചെയ്യുന്നിടം വരെ ബാക്കിയുള്ളവരുടെ ചിത്രങ്ങളെ കുറ്റം പറഞ്ഞു കൊണ്ടിരിക്കും രാമു പറയുന്നു.