ബ്രാവോയുടെ പാട്ടും കത്രീനയുടെ ബെല്ലി ഡാൻസും

ഇന്ത്യന്‍ ക്രിക്കറ്റിലെ വെടിക്കെട്ട് പൂരമായ ഐപിഎല്‍ ഒന്‍പതാം സീസണിന്റെ ഉദ്ഘാടന ചടങ്ങില്‍ തിളങ്ങി ഡ്വെയ്ൻ ബ്രാവോ. ബോളിവുഡിലെ ചൂടൻ സുന്ദരികളായ കത്രീന കൈഫിനും ജാക്വലിൻ ഫെർണാണ്ടസിനുമൊപ്പമാണ് ബ്രാവോ ആടിത്തകർത്തത്.

കത്രീനയുടെയും ജാക്വലിന്റെയും ഡാൻസും ബ്രാവോയുടെ ഗാനവും ചടങ്ങിന് മാറ്റുകൂട്ടി. രണ്‍വീര്‍ സിംഗ്, യോ യോ ഹണീ സിങ് ഇവരെക്കൂടാതെ അമേരിക്കന്‍ ബാന്‍ഡായ മേജര്‍ ലേസര്‍, റാപ് ഗായകന്‍ ക്രിസ് ബ്രൗണ്‍, ദ ബ്രിട്ടീഷ് കളക്ടീവ് ബാന്‍ഡ് തുടങ്ങിയ ഇന്റര്‍നാഷണല്‍ സാന്നിധ്യവും ചടങ്ങിൽ ഉണ്ടായിരുന്നു.

പരിപാടികള്‍ ആസ്വദിക്കാനായി സിനിമാ ലോകത്തെ പ്രമുഖര്‍ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍ സംഘടിപ്പിച്ചത്.