അശ്ളീലം കൂടി; സണ്ണി ലിയോണ്‍ ചിത്രം പെട്ടിയില്‍

സണ്ണി ലിയോണിന്‍റെ ഏറ്റവും പുതിയ ചിത്രം മസ്തിസാദെയുടെ റിലീസ് സെന്‍സര്‍ ബോര്‍ഡ് തടഞ്ഞു. ചിത്രത്തില്‍ അശ്ലീല പദപ്രയോഗങ്ങളും രംഗങ്ങളുമാണ് ബോര്‍ഡിനെ ചൊടിപ്പിച്ചത്.

മസ്തി സീരിസിലൂടെ ശ്രദ്ധേയനായ മിലപ് സവേരിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. മെയ് മാസം റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്‍റെ റിലീസ് സെന്‍സര്‍ ബോര്‍ഡ് തടഞ്ഞിരുന്നു. തുടര്‍ന്ന് ചിത്രം അവലോകന സമിതിയ്ക്ക് സമര്‍പ്പിച്ചു. എന്നാല്‍ ഇവരുടെ തീരുമാനവും സിനിമയ്ക്ക് എതിരായിരുന്നു. എ സര്‍ട്ടിഫിക്കറ്റ് പോലും ചിത്രത്തിന് നല്‍കാന്‍ ആവില്ലെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്.

ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ ഫിലിം സര്‍ട്ടിഫിക്കേഷന്‍ ട്രിബ്യൂണലിനെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബോര്‍ഡിലെ വനിതാ അംഗങ്ങള്‍ ചില രംഗങ്ങള്‍ കട്ട് ചെയ്ത് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കി പുറത്തിറക്കാമെന്ന് സമ്മതിച്ചിരുന്നെങ്കിലും പിന്നീട് ആ തീരുമാനം ഉപേക്ഷിച്ചിരുന്നു.