സെയ്ഫിന്‍റെയും കത്രീനയുടെയും കോപ്പിയടി പിടികൂടി

സൂപ്പര്‍ഹിറ്റായി ഓടുന്ന സല്‍മാന്‍ ഖാന്‍ ചിത്രം ബജ്രംഗി ഭായ്ജാന് ശേഷം അടുത്ത ചിത്രവുമായി കബീര്‍ ഖാന്‍ എത്തി കഴിഞ്ഞു. സെയ്ഫ് അലിഖാന്‍, കത്രീന കൈഫ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന്‍റെ പേര് ഫാന്‍റം എന്നാണ്. സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി.

ആഗോളതീവ്രവാദവും മുംബൈ ഭീകരാക്രമണവുമൊക്കെയാണ് സിനിമയുടെ പ്രമേയം. എന്നാല്‍ സിനിമയുടെ പോസ്റ്റര്‍ ഹോംഫ്രണ്ട് എന്ന വിഡിയോ ഗെയിമിഗെയിമിന്‍റെ പോസ്റ്ററുമായി സാമ്യമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.ബോളിവുഡില്‍ പോസ്റ്റര്‍ കോപ്പിയടി സ്ഥിരം സംഭവമായതിനാല്‍ ഇതെല്ലാം പ്രചോദനമായാണ് ഇവര്‍ കണക്കാക്കുന്നതും.

നേരത്തെ പികെ, ബദലാപൂര്‍, ധൂം 3 എന്നീ സിനിമയുടെ പോസ്റ്ററുകള്‍ ഹോളിവുഡ് സിനിമയില്‍ നിന്നും കോപ്പിയടിച്ചതായിരുന്നു.