ദങ്കല്‍ സുൽത്താനേക്കാൾ മികച്ച ചിത്രമെന്ന് സൽമാൻ

ബോക്സ്ഓഫീസിൽ ചരിത്രം സൃഷ്ടിക്കാൻ ആമിർ ഖാന്റെ ദങ്കൽ ഇന്ന് റിലീസിനെത്തുകയാണ്. നിലവിലെ ബോക്സ്ഓഫീസ് റെക്കോർഡുകൾ എല്ലാം ഈ ചിത്രം തകർത്തെറിയുമെന്ന് ഉറപ്പായി കഴിഞ്ഞു. ഇതാ അതിന് ഏറ്റവും വലിയ ഉദാഹരണം സൽമാൻ ഖാന്റെ ഈ വാക്കുകളാണ്.

ദങ്കൽ സിനിമ കണ്ടിറങ്ങിയ സൽമാൻ ചിത്രത്തെ വാനോളം പുകഴ്ത്തി കഴിഞ്ഞു. തന്റെ തന്നെ സൂപ്പർഹിറ്റ് ചിത്രമായ സുൽത്താനെക്കാളും മികച്ച സിനിമയാണ് ദങ്കൽ എന്നാണ് സൽമാന്റെ വിലയിരുത്തൽ. ‘ജീവിതത്തിൽ ആമിറിനെ സ്നേഹിക്കുന്നു, ജോലിയിൽ വെറുക്കുന്നു.’–സൽമാൻ പറഞ്ഞു. കുടുംബവുമൊത്താണ് താരം ദങ്കലിനെത്തിയത്.

ലോകമെമ്പാടുമുള്ള അയ്യായിരത്തോളം സ്‌ക്രീനുകളിലാണ് ദംഗല്‍ വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തുന്നത്. ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക് പരിഭാഷാ പതിപ്പുകളും പ്രദര്‍ശനത്തിനെത്തും.