കബാലി സ്റ്റൈലിൽ ധോണി

ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരമായ മഹേന്ദ്രസിങ് ധോണി തമിഴകത്തിന്റെ സൂപ്പർസ്റ്റാർ രജനിയുടെ കടുത്ത ആരാധകനാണ്. രജനിയുടെ പുതിയ ചിത്രം കബാലി ധോണിയുടെയും ഇഷ്ടചിത്രമാണ്. മറ്റെല്ലാ രജനി ആരാധകരെയും പോലെ തലൈവറുടെ സ്റ്റൈലിൽ ധോണിയും വീണു.

കബാലിയിലെ രജനി സ്റ്റൈൽ ധോണി കഴിഞ്ഞ ദിവസം ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുകയുണ്ടായി. തലൈവറെ അനുകരിക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു ഫോട്ടോയുടെ അടിക്കുറിപ്പ്. ചിത്രത്തിൽ‍ ഒരു വലിയ കസേരയിൽ ഇരിക്കുന്ന രജനിയുടെ രംഗമാണ് ധോണി അനുകരിച്ചത്. ഇൻസ്റ്റാഗ്രാമിൽ ധോണി പോസ്റ്റ് ചെയ്ത ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു.