പ്രമുഖ സീരിയൽ നടി ആത്മഹത്യ ചെയ്തു

ബംഗാളി സീരിയൽ നടി ദിശാ ഗാംഗുലി ആത്മഹത്യ ചെയ്തു. കൊൽക്കത്തയിലെ വീട്ടിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ തന്നെയാണെന്നാണ് കൊൽക്കത്ത പോലീസ് നൽകുന്ന സൂചന. 23 വയസ്സുള്ള നടി കൊൽക്കത്തയിലെ പർണശ്രീയിലെ സ്വന്തം വസതിയിലെ റൂമിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു കാണപ്പെട്ടത്.

സീലിങ്ങ് ഫാനിലാണ് ഇവരുടെ മൃതദേഹം തൂങ്ങിയിരുന്നതെന്ന് പോലീസ് പറയുന്നു. അസ്വാഭാവിക മരണം എന്ന നിലയിൽ പോലീസ് മരണകാരണം അന്വേഷിക്കുന്നുണ്ട്. ബംഗാളിൽ കനകാജ്ഞലി എന്ന പ്രശസ്തമായ സീരിയലിലെ പ്രധാന നടിയാണ് ദിശ.