ഫിലിം സിറ്റിയില്‍ വെടിവയ്പ്പ്; ഒരാള്‍ മരിച്ചു

മുംബൈ ഫിലിം സിറ്റിയില്‍ വെടിവെപ്പ്. ഒരാള്‍ മരിച്ചു. അമിതാഭ് ബച്ചന്‍ അടക്കുള്ള താരങ്ങളുടെ ഷൂട്ടിങ് നടക്കുന്നതിനിടെയായിരുന്നു സംഭവം.

ഗാങ് വാര്‍ ആയിരുന്നെന്നും വെടിവെയ്പ്പ് നടന്നതിന് 20 അടി അകലെയായിരുന്നു ഷൂട്ടിങെന്നും അറിയിച്ച് അമിതാഭ് ബച്ചന്‍ ട്വീറ്റ് ചെയ്തു. ഒരാള്‍ മരിച്ചെന്നും സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണെന്നും അമിതാഭ് ട്വീറ്റ് ചെയ്തു.