മുംബൈ സെക്‌സ് റാക്കറ്റ്; നടി അറസ്റ്റിൽ

മുംബൈയില്‍ സിനിമ, സീരിയല്‍, മോഡലിംഗ് താരങ്ങളുള്‍പ്പെടുന്ന വന്‍ സെക്‌സ് റാക്കറ്റ് പിടിയിലായി. സവദാന്‍ ഇന്ത്യ എന്ന ടെലിവിഷന്‍ ഷോ അവതരിപ്പിക്കുന്ന മോഡല്‍ ഉള്‍പ്പെടുന്ന സംഘമാണ് പിടിയിലായത്. ഒരു മറാത്തി സിനിമാ നടിയും പിടിയിലാവരിൽ ഉൾപ്പെടും. മുംബൈയിലെ ഗുഡ്ഗാവില്‍നിന്നാണ് പെണ്‍വാണിഭ സംഘത്തെ പിടികൂടിയത്.

പോലീസിന്റെ തന്ത്രപൂര്‍വ്വമായ ഇടപെടലാണ് പ്രതികളെ കുടുക്കിയത്. സോഷ്യല്‍ മീഡിയ വഴിയാണ് ഇവര്‍ ഇടപാടുകള്‍ നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. 50000 രൂപമുതല്‍ ഒരു ലക്ഷം രൂപവരെയാണ് ആവശ്യക്കാര്‍ക്ക് ഇവര്‍ വാഗ്ദാനം ചെയതിരുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 34,37 0 എന്നിവ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.