ചിരിയുടെ മാലപ്പടക്കവുമായി ഹൗസ്ഫുൾ 3 ട്രെയിലർ

അക്ഷയ് കുമാർ നായകനാകുന്ന ബോളിവുഡ് ചിത്രം ഹൗസ്ഫുൾ 3 ട്രെയിലർ പുറത്തിറങ്ങി. അഭിഷേക് ബച്ചന്‍, റിതേഷ് ദേശ്മുഖ്, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, ലിസ ഹെയ്ഡന്‍, നര്‍ഗീസ് ഫക്രി എന്നിവരെല്ലാം സിനിമയിലെ പ്രധാനതാരങ്ങളാണ്.

സജിദ്-ഫര്‍ഹാദ് സംവിധാനം ചെയ്യുന്ന ചിത്രം ഹൗസ്ഫുള്‍ സിരീസിലെ ഏറ്റവും ചിലവേറിയ ചിത്രമാണ്. ജൂണ്‍ 3ന് ചിത്രം തിയറ്ററുകളിലെത്തും.