കങ്കണ വിഷയത്തിൽ ആരുടെ പിന്തുണയും വേണ്ടെന്ന് ഹൃതിക്

ഹൃതിക് റോഷനും കങ്കണയുമായുളള നിയമയുദ്ധത്തിൽ കങ്കണയ്ക്ക് പിന്തുണയുമായി വിദ്യ ബാലൻ അടക്കമുള്ള താരങ്ങൾ രംഗത്തെത്തിയിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഹൃതിക്കിന് വേണ്ടി ആരുമെത്തിയതുമില്ല.

എന്നാൽ ബോളിവുഡ് താരങ്ങളുടെ പിന്തുണക്ക് വേണ്ടി താൻ കാത്തുനിൽക്കുന്നില്ലെന്ന് ഹൃതിക് വെളിപ്പെടുത്തി. കങ്കണക്ക് ലഭിച്ചപോലെയുള്ള പിന്തുണ സഹപ്രവര്‍ത്തകരില്‍ നിന്ന് എന്തുകൊണ്ട് ലഭിക്കുന്നില്ല എന്ന ചോദ്യത്തിനു ഉത്തരം നല്‍കുകയായിന്നു താരം.

സത്യം നമ്മുടെ ഭാഗത്താണെന്നുറപ്പുണ്ടെങ്കില്‍ മറ്റുള്ളവരുടെ പിന്തുണക്കായി കാത്തുനില്‍ക്കേണ്ട കാര്യമുണ്ടോ?- ഹൃതിക് ചോദിക്കുന്നു. മോഹന്‍ജൊ ദാരോയുടെ പ്രചാരണവുമായി ബന്ധപ്പെട്ട പരിപാടിക്കിടെയായിരുന്നു ഹൃതിക്കിന്റെ പ്രതികരണം.