ആമിര്‍ ഖാന്‍ ഇപ്പോള്‍ 95 കിലോ

ഹോളിവുഡിലെ ക്രിസ്റ്റ്യന്‍ ബെയ് ലിനെപ്പോലെയാണ് ബോളിവുഡ് താരമായ ആമിര്‍ ഖാന്‍റെ കാര്യവും. ഒരു ചിത്രത്തിന് വേണ്ടി സ്വന്തം ശരീരം എങ്ങനെവേണമെങ്കിലും മാറ്റിമറിക്കാന്‍ ഇവര്‍ രണ്ടു പേര്‍ക്കും യാതൊരു പ്രശ്നവുമില്ല.

8 പാക്ക് ആബ്സുമായി ഗജിനിയിൽ ആരാധകരെ ഹരംകൊളിച്ച ആമിർ ഖാന് ഇപ്പോൾ 95 കിലോ തൂക്കം. ഇതും ഒരു ചിത്രത്തിനുവേണ്ടിതന്നെ. ‘ദങ്കൽ’ എന്ന പുതിയ ചിത്രത്തിൽ ഒരു ഗുസ്തിക്കാരന്റെ വേഷം ചെയ്യുന്ന ആമിർ കഥാപാത്രത്തിന്റെ ലുക്കിന് വേണ്ടിയാണ് തൂക്കം കൂട്ടിയത്. ഷൂലേസ് കെട്ടാൻ ഇപ്പോൾ ബുദ്ധിമുട്ടാണെന്നും ശ്വാസംമുട്ടൽ അനുഭവപ്പെടുന്നുണ്ടെന്നും താരം പറഞ്ഞു.

ഈ വർഷം അവസാനത്തോടെ ഷൂട്ടിങ് തീർന്നാൽ പഴയ ലുക്കിലേക്ക് തിരിച്ചുവരുമെന്നും ആമിർ പറഞ്ഞു. ജൂണിലെ അടുത്ത ഷെഡ്യൂളിൽ പ്രായം കുറഞ്ഞ ലുക്കിന് വേണ്ടിയാണ് വീണ്ടും തൂക്കം കുറയ്ക്കുന്നത്.

ഏതായാലും ചിത്രങ്ങൾക്കുവേണ്ടി ശരീരം കൊണ്ടുള്ള കളി താരത്തിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും അത്ര ഇഷ്ടപ്പെടുന്നില്ല. ആമിറിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് ഇവർ പറയുന്നതെന്ന് താരം പറഞ്ഞു.