പിണക്കം മറന്ന് രേഖയും ജയയും

അമിതാഭ് ബച്ചന്റെ ഭാര്യയും നടിയുമായ ജയ ബച്ചനും നടി രേഖയും മുഖാമുഖം കണ്ടാൽ കണ്ട ഭാവം നടിക്കാതെ പോകുകയാണ് പതിവ്. രാജ്യസംഭാംഗങ്ങളായ ഇരുവരും സീറ്റ് പോലും മാറിയാണ് ഇരിക്കുന്നത്.

ബോളിവുഡിനെ ഇളക്കിമറിച്ച സംഭവമായിരുന്നു അമിതാഭ് ബച്ചന്‍- രേഖ പ്രണയകഥ. ബച്ചന്റെ ഭാര്യ ജയയും ബച്ചനെ പ്രണയിച്ചിരുന്നുവെന്ന് പറയപ്പെടുന്ന രേഖയും കഴിഞ്ഞ ദിവസം വീണ്ടും മുഖാമുഖമെത്തി.

2016 സ്റ്റാർ സ്ക്രീൻ അവാർഡ് ചടങ്ങളിലാണ് ഇരുവരും ഒരുവേദി പങ്കിട്ടത്. മാത്രമല്ല ജയയും രേഖയു അടുത്ത സീറ്റിലാണ് ഇരുന്നത്. കൂടാതെ അടുത്ത സുഹൃത്തുക്കളെപോലെ ആലിംഗനവും ചെയ്തു.

പരിപാടിയിൽ മുഴുവൻ തീർത്തും സന്തോഷത്തിലാണ് ഇരുവരും കാണപ്പെട്ടത്. എന്തായാലും പിണക്കം മറന്ന് ഇരുവരും ഒന്നിച്ചതിന്റെ ആഹ്ലാദത്തിലാണ് ആരാധകരും.