ലാലേട്ടന്‍ അറിഞ്ഞോ, രാമേട്ടനായി ഹൃതിക്ക് ; കാബിൽ ട്രെയിലർ

ഹൃതിക്ക് റോഷൻ അന്ധനായി എത്തുന്ന ആക്​ഷൻ ത്രില്ലർ കാബിലിന്റെ ട്രെയിലർ പുറത്തിറങ്ങി. യാമി ഗൗതം ആണ് നായിക. യാമിയും അന്ധയായാണ് എത്തുന്നത്. ചിത്രം ഒരു പ്രതികാരകഥയാണ്. സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പരുക്കൻ വേഷത്തിലാണ് ഹൃതിക് എത്തുന്നത്.‌‌

റോണിത് റോയി, രോഹിത് റോയി എന്നിവരുടെ വില്ലൻ വേഷമായിരിക്കും സിനിമയിലെ മറ്റൊരു ആകർഷണം. ഐശ്വര്യ റായ് നായികയായി എത്തിയ ജസ്ബ സംവിധാനം ചെയ്ത സഞ്ജയ് ഗുപ്തയാണ് ഈ ചിത്രവും ഒരുക്കുന്നത്. ഹൃത്വിക്കിന്റെ അച്ഛന്‍ രാകേഷ് റോഷനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.