ദുല്‍ഖര്‍-നിത്യ ഇനി കങ്കണയും ഇമ്രാനും

ക്വീനിനു ശേഷം പ്രേക്ഷകരെ അന്പരപ്പിക്കാന്‍ കങ്കണ വീണ്ടും എത്തുന്നു. ഇമ്രാന്‍ ഖാന്‍ നായകനായി എത്തുന്ന കട്ടി ബട്ടിയാണ് കങ്കണയുടെ പുതിയ ചിത്രം. കാട്ടി ബട്ടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി.

മണിരത്നത്തിന്‍റെ ഓകെ കണ്‍മണി പോലെ ലിവിങ് ടുഗെദര്‍ തന്നെയാണ് ഈ സിനിമയുടെയും പ്രമേയം. കല്‍ ഹോന ഹോ, സലാം ഇ ഇഷ്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നിഖില്‍ അദ്വാനിയാണ് ചിത്രം നിര്‍മിക്കുന്നത്. ശങ്കര്‍ എഹ്സാന്‍ ലോയ് ആണ് സംഗീതം.

2013ല്‍ പുറത്തിറങ്ങിയ ഗോരി തേരേ പ്യാര്‍ മേ എന്ന ചിത്രത്തിന് ശേഷം ഇമ്രാന്‍ നായകനായെത്തുന്ന ചിത്രമാണ് കട്ടി ബട്ടി. കഴിഞ്ഞ വര്‍ഷം ഇമ്രാന്‍ ഒരു ചിത്രത്തിലും അഭിനയിച്ചില്ല. സെപ്തംബര്‍ 18ന് ചിത്രം തിയറ്ററുകളിലെത്തും.