സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പീഡനം; നിർമാതാവ് അറസ്റ്റിൽ

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കന്നട നിര്‍മാതാവ് അറസ്റ്റിലായി. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയായിരുന്നു പീഡനം. വീരേഷ് വി ആണ് അറസ്റ്റിലായത്.

സിനിമയില്‍ അവസരം നൽകാമെന്ന് പ്രലോഭിപ്പിച്ച് റൂമിൽ വിളിച്ചുവരുത്തുകയായിരുന്നു. പീഡിപ്പിക്കാൻ ശ്രമിച്ചതും നിര്‍മാതാവിന്റെ പിടിയില്‍ നിന്ന് ഓടിയ പെണ്‍കുട്ടി അയാളെ മുറിയില്‍ പൂട്ടിയിട്ട് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.