കപിലിനെ വാനില്‍ നിന്നും പുറത്താക്കിയ ഐശ്വര്യ റായി

പ്രശസ്ത അവതാരകനും നടനുമായ കപില്‍ ശര്‍മയ്ക്ക് ഐശ്വര്യ റായിയെ ഒന്നുകാണണം. അതിനായി ഐശ്വര്യ റായിയുടെ വാനിറ്റി വാനില്‍ കയറിയ കപിലിന് നേരിടേണ്ടി വന്നത് മോശമായ അനുഭവമാണ്. താരത്തിന്‍റെ സുരക്ഷാഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ കപിലിനെ വാനില്‍ നിന്നും ഇറക്കിവിടുകയാണുണ്ടായത്.

ഇതിന്‍റെ വിഡിയോയും പുറത്തിറങ്ങി. ആരും ഐശ്വര്യയെ കുറ്റം പറയേണ്ട കേട്ടോ... ഇത് കപിലിന്‍റെ തന്നെ തന്ത്രമാണ്. കപില്‍ അവതാരകനാകുന്ന പരിപാടിയില്‍ അതിഥിയായി എത്തുന്നത്. ഐശ്വര്യ റായിയാണ്.

ജസ്ബ എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് ഐശ്വര്യ എത്തുന്നത്. നാല് വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഐശ്വര്യ റായ് പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ജസ്ബ. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തില്‍ അഭിഭാഷകയുടെ വേഷത്തിലാണ് ആഷ് എത്തുന്നത്.

സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന 'ജസ്ബ'യില്‍ ഇര്‍ഫാന്‍ ഖാന്‍ ആണ് ചിത്രത്തില്‍ ആഷിന്റെ നായകന്‍. സസ്‌പെന്‍ഷനില്‍ കഴിയുന്ന പൊലീസുകാരനായിട്ടാണ് ഇര്‍ഫാന്‍ ഖാന്‍ അഭിനയിക്കുന്നത്. ഇര്‍ഫാന്‍ ഖാന്റെ അമ്മയായി ശബാന ആസ്മിയുമുണ്ട് ചിത്രത്തില്‍.