കപൂർ ആന്‍ഡ് സൺസ് ട്രെയിലർ

ആലിയ ഭട്ട്, സിദ്ധാർഥ് മൽഹോത്ര എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന കപൂർ ആന്‍ഡ് സൺസ് ട്രെയിലർ പുറത്തിറങ്ങി. ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറിൽ കരണ്‍ജോഹര്‍ ആണ് നിർമാണം. ഫവാദ് ഖാന്‍, ഋഷികപൂര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശകുന്‍ ബത്രയാണ് സംവിധായകന്‍. ത്രികോണ പ്രണയകഥയാണ് ‘കപൂര്‍ ആൻഡ് സണ്‍സി’ ന്റെ പ്രമേയം. ഋഷികപൂര്‍ 90 വയസുകാരനായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.