കരിഷ്മ കപൂറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭർത്താവ്

കരിഷ്മ കപൂറും ഭർത്താവ് സഞ്ജയ്‌ കപൂറും

മറ്റൊരു ബോളിവുഡ് താര വിവാഹം കൂടി വിവാഹ മോചനത്തിലേക്ക്. ഇത്തവണ വിവാഹമോചനത്തിനായി കോടതിയിലെത്തുന്നത് മുൻ ബോളിവുഡ് നായികയായ കരിഷ്മ കപൂറും ഭർത്താവ് സഞ്ജയ്‌ കപൂറുമാണ്. ബാന്ദ്ര കുടുംബ കോടതിയിൽ വിവാഹ മോചനത്തിനായി കേസ് ഫയൽ ചെയ്തിരിക്കുന്നത് സഞ്ജയ്‌ കപൂറാണ്.

കരിഷ്മ കപൂർ തന്റെ പണത്തിനു വേണ്ടിയാണ് തന്നെ വിവാഹം ചെയ്തത് എന്നാണ് സഞ്ജയിന്റെ ആരോപണം. തന്റെ പണം ആർഭാടം നിറഞ്ഞ ഒരു ജീവിതത്തിനു വേണ്ടി കരിഷ്മ ഉപയോഗിക്കുകയായിരുന്നുവെന്ന് സഞ്ജയ്‌ ഹർജിയിൽ പറയുന്നു.

ഒരു ഭാര്യയെന്ന നിലയിലും മരുമകൾ എന്ന നിലയിലും കരിഷ്മ തികഞ്ഞ പരാജയമായിരുന്നുവെന്നും സഞ്ജയ്‌ ആരോപിക്കുന്നു. പണത്തിനും കപൂർ കുടുംബവുമായുള്ള ബന്ധം നിലനിർത്തുന്നതിനും വേണ്ടി കരിഷ്മ കുട്ടികളെ പോലും ഉപയോഗിക്കുകയായിരുന്നുവെന്നും സഞ്ജയ്‌ വ്യക്തമാക്കുന്നു. 2003 ലായിരുന്നു ഇരുവരുടെയും വിവാഹം.