കത്രീനയുടെ ആദ്യ ഡബ്സ്മാഷ് കാണാം

സോഷ്യൽമീഡിയയിൽ അത്ര ആക്ടീവൊന്നുമല്ലാത്ത ആളാണ് ബോളിവുഡ് സുന്ദരി കത്രീന കെയ്ഫ്. എന്നാൽ ഫാൻ ക്ലബുകൾ വഴി ആരാധകരുമായി സംവദിക്കാൻ കത്രീന ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ ആരാധകർക്കായി കത്രീനയുടെ കിടിലൻ ഡബ്സ്മാഷ്.

ഫിത്തൂർ എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് നടിയുടെ ഈ ഡബ്സ്മാഷ്. ഒപ്പം ചിത്രത്തിലെ നായകനായ ആദിത്യ കപൂറുമുണ്ട്. അഭിഷേക് കപൂർ ആണ് ഫിത്തൂർ സംവിധാനം ചെയ്തിരിക്കുന്നത്.