വേലക്കാരി സ്വര്‍ണം കവര്‍ന്നെന്ന് നടി കൊയ്നാ മിത്ര

ബോളിവുഡ് നടി കൊയ്നാ മിത്രയുടെ വീട്ടില്‍ നിന്നും ഒരു ലക്ഷം രൂപയുടെ ആഭരണം കളവു പോയതായി പരാതി. മുംബൈയിലെ മീര്‍ ടവര്‍ അപാര്‍ട്ട്മെന്റില്‍ നിന്നാണ് സ്വര്‍ണം മോഷണം പോയത്.

മോഷണത്തില്‍ വീട്ടുജോലിക്കാരിക്കെതിരെ നടി പൊലീസില്‍ പരാതി നല്‍കി. ഒന്‍പത് വര്‍ഷമായി കൊയ്നയുടെ വീട്ടില്‍ ജോലിയ്ക്കു നില്‍ക്കുന്ന സ്ത്രീയാണ് മോഷണം നടത്തിയതെന്നാണ് നടി ആരോപിക്കുന്നത്.

വേലക്കാരിയുടെ മകളുടെ വിദ്യാഭ്യാസത്തിനായി പണം തന്ന് സഹായിക്കണമെന്ന് തന്നോട് പറഞ്ഞിരുന്നെന്നും ഇതു നല്‍കാത്തതിനാലാകാം മോഷണം നടത്തിയതെന്നുമാണ് പരാതിയില്‍ നടി പറയുന്നത്.