ജീവിതത്തിൽ കണ്ട ഏറ്റവും മോശം ചിത്രമാണ് മോഹന്‍ജദാരോ: കെആർകെ

ഹൃതിക്കിന്റെ പുതിയ ചിത്രമായ മോഹന്‍ജദാരോയെ വിമർശിച്ച് നടനും നിരൂപകനുമായ കെആർകെ. ജീവിതത്തിൽ കണ്ട ഏറ്റവും മോശം ചിത്രമാണ് മോഹന്‍ജദാരോ എന്ന് കെആർകെ. മൈനസ് അഞ്ച് ആണ് റേറ്റിങായി അദ്ദേഹം ഈ ചിത്രത്തിന് നൽകിയത്. ഈ കോമാളിപ്പടം സംവിധാനം ചെയ്തതിന് ചിത്രത്തിന്റെ സംവിധായകനായ അഷുതോഷിനെ തൂക്കിക്കൊല്ലണമെന്നും കെആർകെ ട്വീറ്റ് ചെയ്തു.

ഈ സിനിമ കണ്ട് സംവിധായകനെയും നിർമാതാവിനെയും അസഭ്യം പറയാത്തവരില്ലെങ്കിൽ അവർക്ക് അയ്യായിരം രൂപ അങ്ങോട്ട് കൊടുക്കാമെന്നും കെആർകെ പറയുന്നു. ഇന്ത്യയില്‍ ഒരുക്കിയ ചരിത്ര സിനിമകളിൽ ഏറ്റവും മോശം ചിത്രമായിരിക്കും മോഹന്‍ജദാരോ എന്നും അദ്ദേഹം പറഞ്ഞു. 

ലഗാന്‍ അടക്കമുള്ള സിനിമകള്‍ സംവിധാനം ചെയ്ത അഷുതോഷ് ഗൊവാരിക്കറാണ് മോഹന്‍ജദാരോയ്ക്ക് പിന്നില്‍. ബി.സിയിലാണ് കഥ പറയുന്നത്. മൂന്ന് വര്‍ഷം കൊണ്ടാണ് മോഹന്‍ജദാരോ നഗരവും അവിടുത്തെ ആളുകളുടെ ശൈലിയും രൂപപ്പെടുത്തിയത്..