വ്യാജന്മാര്‍ക്കെതിരെ മനീഷ കൊയ്‌രാള

സോഷ്യല്‍മീഡിയയിലെ വ്യാജഅക്കൗണ്ടുകള്‍ക്കെതിരെ നടി മനീഷ കൊയ്‌രാള. ഫേസ്ബുക്കിലും ട്വിറ്ററിലും വ്യാജന്മാരെക്കൊണ്ട് ഏറ്റവുമധികം ബുദ്ധിമുട്ടുണ്ടാകുന്നത് താരങ്ങള്‍ക്കാണ്. നടി മനീഷ കൊയ് രാളയും ഇതുപോലുള്ള വ്യാജന്മാരെക്കൊണ്ട് പൊറുതിമുട്ടി.

അവസാനം നടി തന്നെ നേരിട്ട് രംഗത്തെത്തി. തന്‍റെ പേരില്‍ നിരവധി വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടെന്നും അവരുമായി ബന്ധപ്പെടരുതെന്നും നടി പറയുന്നു.

ട്വിറ്ററിലൂടെയാണ് നടി ആരാധകരെ ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്കില്‍ നടിയുടെ പേരില്‍ നിരവധി പ്രൊഫൈലുകളും പേജുകളുമുണ്ട്.

ഇതിനിടെ അഭിനയത്തിലേക്ക് ശക്തമായ മടങ്ങിവരവിന് ഒരുങ്ങുക കൂടിയാണ് മനീഷ. സുനന്ദ പുഷ്ക്കറിന്‍റെ മരണം ആസ്‌പദമാക്കി ഒരുക്കുന്ന 'ഒരു മെല്ലിയ കോഡു' എന്ന ചിത്രത്തിലൂടെയാണ് രണ്ടാം വരവ്. തമിഴ്‌, കന്നഡ ഭാഷകളിലാണ്‌ പുറത്തിറങ്ങുന്നത്‌.

ചിത്രത്തില്‍ മനീഷ കൊയ്‌രാളയാകും സുനന്ദയുടെ വേഷം അഭിനയിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. അര്‍ജുന്‍, ശ്യാം എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തും.