സണ്ണി ലിയോൺ ചിത്രം മസ്തിസാദെയുടെ ചൂടൻ മോഷൻ പോസ്റ്റർ

ബോളിവുഡ് ഹോട്ട് താരവും നീലചിത്ര നായികയുമായ സണ്ണി ലിയോൺ ഇരട്ടവേഷത്തിലെത്തുന്ന മസ്തിസാദെയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മിലാപ്‌ സവേരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരട്ട സഹോദരികളുടെ വേഷമാവും സണ്ണിക്ക്‌.

ചൂടന്‍ രംഗങ്ങളുണ്ടെങ്കിലും ആരാധകര്‍ക്ക്‌ കുടുകുടെ ചിരിക്കാന്‍ ചിത്രം അവസരമൊരുക്കുമെന്നാണ്‌ അണിയറ പ്രവര്‍ത്തകരുടെ വാദം. ചിത്രത്തില്‍ ലൈലാ ലെലേ, ലില്ലി ലെലേ എന്നി സഹോദരികളെയാണ്‌ സണ്ണി അവതരിപ്പിക്കുക. വിര്‍ ദാസ്‌, തുഷാര്‍ കപൂര്‍ എന്നിവര്‍ സണ്ണിയുടെ ജോഡികളായി സിനിമയിലെത്തും. ചിത്രം അടുത്തവർഷം തിയറ്ററുകളിലെത്തും.

ചിത്രത്തിന് സെന്‍സര്‍ ക്ലിയറന്‍സ് ലഭിക്കാന്‍ ഏറെ നാളത്തെ കാലതാമസം വന്നു. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം ചില സീനുകളും ഡയലോഗുകളും എടുത്ത് മാറ്റിയതിന് ശേഷമാണ് ചിത്രത്തിന് ക്ലിയറന്‍സ് ലഭിച്ചത്.