പോണ്‍താരം മിയ ഇന്ത്യയിലേക്കില്ല

ലോകത്തെ ഏറ്റവും ഹോട്ടായ പോൺ നടിയായാണ് മിയ ഖലീഫ അറിയപ്പെടുന്നത്. ഇന്ത്യയിലെ പ്രമുഖ ടിവി റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ പങ്കെടുക്കാന്‍ മിയയും എത്തുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു.

സണ്ണി ലിയോണ് ശേഷം ഒരു അശ്ലീലനായികകൂടി ഇന്ത്യയിലെത്തുന്നെന്ന വാര്‍ത്ത ചൂടോടെയാണ് ആരാധകര്‍ ഏറ്റെടുത്തതും. എന്നാല്‍ താന്‍ ഇന്ത്യയിലേക്കില്ലെന്ന് മിയ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് മിയ തന്‍റെ അഭിപ്രായം പ്രകടമാക്കിയത്.

ഹോളിവുഡിലെ പ്രമുഖ ബ്രാന്‍ഡ് ആയ പോണ്‍ഹബ്ബിലൂടെയാണ് മിയ ഖാലിഫ എന്ന ലെബനന്‍കാരിയെ പുറം ലോകം അറിയുന്നത്. ഏഴാം വയസില്‍ അമേരിക്കയിലേക്ക് കുടിയേറിയ മിയ ചുരുങ്ങിയ കാലംകൊണ്ട് അറിയപ്പെടുന്ന പോണ്‍താരമായി. ലോകത്തിലെ ഏറ്റവുമധികം പേര്‍ ഇന്റര്‍നെറ്റില്‍ തെരയുന്ന പോണ്‍സ്റ്റാറും മിയ ഖാലിഫ തന്നെ.

സണ്ണി ലിയോണിനെ പോലെ തന്നെ നേരത്തെ തന്നെ വിവാഹം ചെയ്ത ആളാണ് മിയ ഖാലിഫ. 22കാരിയായ മിയ ഫ്‌ളോറിഡയിലാണ് താമസം. ബിഗ് ബോസിന്റെ അഞ്ചാം സീസണില്‍ പോണ്‍ സ്റ്റാര്‍ സണ്ണി ലിയോണും പങ്കെടുത്തിരുന്നു.