മിനീഷ ലാംപ വിവാഹിതയായി

ഷാഹിദ് കപൂറിന്‍റെ വിവാഹാഘോഷങ്ങള്‍ക്ക് പിന്നാലെയാണ് ബോളിവുഡ് ലോകം. ഇതാ ആരുമറിയാതെ മറ്റൊരു വിവാഹം കൂടി ബി ടൗണില്‍ നടന്നു. ബോളിവുഡ് സുന്ദരി മിനീഷ ലാംപയാണ് വിവാഹിതയായത്. റയാന്‍ താം ആണ് വരന്‍.

റയാന്‍റെ ബന്ധുവും നടിയുമായ പൂജ ബേദി വിവാഹവാര്‍ത്ത ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഗതി പുറംലോകം അറിയുന്നത്. ആഡംബരങ്ങളൊന്നുമില്ലാതെ ജൂലൈ ആറിന് രജിസ്റ്റര്‍ ഓഫീസില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.

2005ല്‍ പുറത്തിറങ്ങിയ യഹാന്‍ എന്ന ചിത്രത്തിലൂടെയാണ് മിനീഷ സിനിമയിലെത്തുന്നത്. ഹണിമൂണ്‍ ട്രാവല്‍സ്, ബച്നാ ഏ ഹസീനോ, വെല്‍ഡണ്‍ അബ്ബാ, ബേജ ഫ്രൈ 2 എന്നിവയാണ് മറ്റുചിത്രങ്ങള്‍.