മോഹൻജോ ദാരോയ്ക്ക് ലഭിച്ച കലക്ഷൻ കേട്ടാൽ കരഞ്ഞുപോകും

ഗുസാരിഷിന് ശേഷം സിനിമാകരിയറിലെ മറ്റൊരു വലിയ പരാജയമാണ് ഹൃതിക് റോഷന് മോഹൻജോ ദാരോയിലൂടെ നേരിടേണ്ടി വന്നത്. 115 കോടി മുതൽമുടക്കിൽ നിർമിച്ച ചിത്രത്തിന് ആദ്യ ആഴ്ച ലഭിച്ചത് വെറും 51 കോടി രൂപ മാത്രം. ഇതേ നില തുടരുകയാണെങ്കിൽ അറുപതു കോടിയിൽ സിനിമയുടെ കലക്ഷൻ നിൽക്കും എന്നാണ് ബോളിവുഡ് റിപ്പോർട്ട്.

100 കോടി മുടക്കിയ സിനിമയിൽ സിനിമയുടെ പ്രമോഷന് വേണ്ടി മാത്രം ചിലവായത് 15 കോടി. രണ്ടു വർഷത്തിന് ശേഷം ഹൃതിക് അഭിനയിച്ച ചിത്രം കൂടിയായിരുന്നു. ലഗാന്‍ അടക്കമുള്ള സിനിമകള്‍ സംവിധാനം ചെയ്ത അഷുതോഷ് ഗൊവാരിക്കറാണ് മോഹൻജോ ദാരോയ്ക്ക് പിന്നില്‍.