സ്വന്തം പറമ്പില്‍ തൂമ്പാപ്പണിയെടുക്കുന്ന ബോളിവുഡ് നടന്‍

ബോളിവുഡിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് നവാസുദ്ദീന്‍ സിദ്ദിഖി. ഡല്‍ഹിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലിചെയ്ത് പിന്നീട് ബോളിവുഡിലെ ഉയരങ്ങളില്‍ എത്തിയ താരം വന്നവഴി ഒരിക്കലും മറന്നിട്ടില്ല.

കഴിഞ്ഞ ദിവസം സ്വന്തം പറമ്പില്‍ അധ്വാനിക്കുന്ന ഒരു ചിത്രം താരം തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പറമ്പില്‍ തൂമ്പയുമായി കിളയ്ക്കുന്ന ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്ത ചിത്രത്തിന് മൂന്നുദിവസത്തിനുള്ളില്‍ ലഭിച്ചത് 11 ലക്ഷത്തിന് മുകളില്‍ ലൈക്സ് ആണ്.

താരത്തിന്‍റെ ഈ എളിമയും അധ്വാനവും മറ്റുള്ളവര്‍ക്കും പ്രചോദനമാണെന്നും കൃഷിയെ പ്രോത്സാഹിപ്പിക്കണമെന്നും ആരാധകരും പങ്കുവച്ചു.