സെല്‍ഫി എടുക്കലല്ല ഭരണം; മോദിയെ വിമര്‍ശിച്ച് നേഹ ധൂപിയ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെ വിമര്‍ശിച്ച് നടി നേഹ ധൂപിയയുടെ ട്വീറ്റ് വൈറലാകുന്നു. കഴിഞ്ഞ ദിവസമാണ് മോദിയെയും അദ്ദേഹത്തിന്റെ ഭരണത്തെയും ട്വിറ്ററിലൂടെ താരം വിമര്‍ശിച്ചത്.

'ഒരു മഴ പെയ്താല്‍ നഗരം താറുമാറാകും. നല്ല ഭരണം എന്നത് സെല്‍ഫി എടുക്കലും, യോഗ ചെയ്യിക്കലുമല്ല, മറിച്ച് നമ്മുടെ പൗരന്മാര്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തകയാണോ എന്ന് അന്വേഷിക്കണം. ഇതായിരുന്നു നേഹയുടെ ട്വീറ്റ്.'

ട്വീറ്റ് വൈറലായതോടെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനവുമെത്തി. നേഹയുടെ ട്വീറ്റ് നിരവധിപേര്‍ റിട്വീറ്റ് ചെയ്തു. പബ്ലിസിറ്റിക്കും പണത്തിനും വേണ്ടി എന്തും ചെയ്യുന്ന മൂന്നാംകിട നടിയുടെ ഉപദേശമാണ് ഇതെന്നും ഇതിന് പ്രതികരിക്കേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്നുമായിരുന്നു ചില ബി.ജെ.പി അനുഭാവികളുടെ മറുപടി ട്വീറ്റുകള്‍. എഎപിയുടെ ഭക്തയാണ് നടിയെന്ന് മറ്റുചിലര്‍ ആരോപിച്ചു.