സല്‍മാന്‍ ഖാന് മൂന്നുവയസുകാരിയുടെ വിവാഹാഭ്യര്‍ഥന

സല്‍മാന്‍ ഈ വിവാഹാലോചനയെങ്കിലും സീരിയസായി എടുക്കണം! ബോളിവു‍ഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ച്ലറിന് വിവാഹാഭ്യര്‍ഥനയുമായി ഒരു കടുത്ത ആരാധിക.

'സല്‍മാന്‍, ഞാന്‍ നിങ്ങളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു' - കുരുന്നു ആരാധികയുടെ ആവശ്യം സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു. സല്‍മാന്‍ ഖാന്‍ തന്നെയാണ് മൂന്ന് വയസ്സുകാരിയുടെ വിവാഹാഭ്യര്‍ത്ഥന വീഡിയോ സോഷ്യല്‍ മീഡിയയ്ക്ക് പരിചയപ്പെടുത്തിയത്. ഹൗ സ്വീറ്റ് എന്ന അടുക്കുറിപ്പോടെയാണ് ഈ വിഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തത്.

വിവാഹമെന്താണെന്ന് അമ്മ ചോദിക്കുമ്പോള്‍ പിറന്നാള്‍ പോലെയല്ലേ കല്യാണം എന്നാണ് നിത്യയെന്ന കൊച്ചുകുട്ടിയുടെ മറുപടി. സല്‍മാന്‍ ഖാന്‍ എനിക്ക് താങ്കളെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട്. നിങ്ങള്‍ ഈ വിവാഹാഭ്യര്‍ത്ഥന സീരിയസായി തന്നെ എടുക്കണമെന്നുമാണ് നിത്യ എന്ന കൊച്ചു പെണ്‍കുട്ടിയുടെ പറയുന്നത്.

എന്നാല്‍ വയസിന്റെ അകലമോ സല്‍മാന്റെ ഉയരമോ ഒന്നും തന്നെ നിത്യയ്ക്ക് പ്രശ്‌നമില്ലത്രേ. അച്ഛന്‍ ചിലപ്പോള്‍ സമ്മതിച്ചേക്കില്ലെന്നും നിത്യ വീഡിയോയില്‍ പറയുന്നു.