ആരാധകർക്കൊരു ചൂടൻ ഇടിയുമായി പരിനീതി; ഹോട്ട് ഫോട്ടോഷൂട്ട്

സിനിമകളൊന്നുമില്ലെങ്കിലും ചൂടൻ ഫോട്ടോഷൂട്ടിലൂടെ ആരാധകരെ പിടിക്കാനുള്ള തയാറെടുപ്പിലാണ് ബോളിവുഡ് സുന്ദരി പരിനീതി ചോപ്ര. തന്റെ അൽപം തടിയുള്ള ശരീരം കൊണ്ടാവണം വേഷങ്ങൾ കുറയുന്നതെന്ന് മനസ്സിലാക്കിയ പരിനീതി തടി കുറയ്ക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ തടി കുറഞ്ഞ പരിനീതിയുടെ ശരീരം മുഴുവൻ ആരാധകരെ കാണിച്ചു തരേണ്ട കാര്യമുണ്ടോ?

എന്തായാലും തന്റെ ഫിറ്റ്നസ് ചിത്രങ്ങൾ എന്ന തലക്കെട്ടോട് കൂടി ചുടുചൂടൻ ചിത്രങ്ങളാണ് തന്റെ ഔദ്യോഗികഫേസ്ബുക്ക് പേജിൽ പരിനീതി പോസ്റ്റ് ചെയ്തിരിക്കുന്നത്.

ക്യൂട്ട് ഇമേജില്‍ നിന്ന് ഹോട്ട് ഇമേജിലേക്കുള്ള പാതയിലാണ് പരിനീതി എന്നു തോന്നുന്നു. താരത്തിന്‍റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റില്‍ തരംഗമാകുകയാണ്.

പരിനീതിയുടെ ഹോട്ട് ആക്ഷൻ അവതാരമെന്ന് ചിലർ പറയുന്നു. സാനിയ മിർസയുടെ ജീവിതകഥ സിനിമയാക്കുന്നതിന്റെ തയാറെടുപ്പിന് മുന്നോടിയാണ് ഈ ഫോട്ടോഷൂട്ട് എന്നും കേള്‍ക്കുന്നു. സാനിയ മിർസ ആയി എത്തുന്നത് പരിനീതിയാണ്.

ബോളിവുഡില്‍ പിടിച്ച് നില്‍ക്കാനുള്ള തന്ത്രമാണ് ഈ സെക്സി ഫോട്ടോഷൂട്ടിന് പിന്നിലെന്നാണ് അസൂയക്കാര്‍ പറയുന്നത്. എന്തായാലും ബോളിവുഡില്‍ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് ഈ യുവനടി.