ദീപിക പള്ളിക്കല്‍-ദിനേശ് കാർത്തിക്ക് വിവാഹചിത്രങ്ങള്‍

മലയാളി സ്ക്വാഷ് താരവും മോഡലുമായ ദീപിക പള്ളിക്കലും ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്കും വിവാഹിതരായി. ചെന്നൈയിൽ സ്ഥിര താമസമാക്കിയ പത്തനംതിട്ട ജില്ലക്കാരിയാണ് ദീപിക പള്ളിക്കൽ.

കഴിഞ്ഞ ‍ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. ചെന്നൈയിൽ വച്ചായിരുന്നു വിവാഹം നടക്കുന്നത്. ആഗസ്റ്റ് 18ന് ക്രിസ്ത്യന്‍ വിവാഹച്ചടങ്ങുകളും 20ന് തെലുഗു-നായുഡു വിഭാഗത്തിന്‍റെ രീതികള്‍ക്കൊത്ത ഹിന്ദു വിവാഹച്ചടങ്ങുകളും ചെന്നൈയിലെ ഒരു ഹോട്ടലില്‍ നടക്കും. ലളിതവും സ്വകാര്യവുമായിരിക്കും ചടങ്ങുകള്‍.

ബാല്യകാല സുഹൃത്തും ആദ്യ ഭാര്യയുമായ നികിതയില്‍ നിന്നും വിവാഹമോചനം നേടിയതിനു ശേഷമാണ് ദിനേശ് ദിപീകയെ കണ്ടുമുട്ടിയത്. നികിതയിപ്പോള്‍ ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണര്‍ മുരളി വിജയിയുടെ ഭാര്യയാണ്.