Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമിതാഭ് ബച്ചന്‍ അടുത്ത ഇന്ത്യൻ പ്രസിഡന്റ് ?

bachchan-modi പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പം ബച്ചൻ

ബോളിവുഡ് താരം അമിതാഭ് ബച്ചനെ ഇന്ത്യൻ പ്രസിഡന്റ് ആക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയിടുന്നതായി റിപ്പോർട്ട്. സമാജ്‌വാദി പാര്‍ട്ടി നേതാവും രാജ്യസഭാ അംഗവുമായ അമർ സിങ് ആണ് ഇതുസംബന്ധിച്ച പ്രസ്താവന നടത്തിയത്.

അമിതാഭ് ബച്ചന്റെ പേര് അടുത്ത പ്രസിഡന്റ് പദവിയിലേക്ക് പ്രധാനമന്ത്രി പരിഗണിക്കുന്നതായാണ് തനിക്ക് കിട്ടിയ സൂചനയെന്ന് ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അമർ സിങ് വ്യക്തമാക്കി.

നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ ബച്ചനെ അദ്ദേഹത്തിന് പരിചയപ്പെടുത്തി കൊടുക്കുന്നത് ‍ഞാനാണെന്നും പിന്നീട് തന്റെ സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസിഡർ ആകാൻ മോദി ബച്ചനെ ക്ഷണിക്കുകയായിരുന്നെന്നും അമർ സിങ് പറഞ്ഞു.

ബച്ചൻ കുടുംബവുമായി ഏറെ അടുത്തബന്ധം നിലനിർത്തുന്ന രാഷ്ട്രീയ നേതാവ് ആണ് അമർ സിങ്. അതിനാൽ തന്നെ ഈ പ്രസ്താവനയ്ക്ക് വലിയ പ്രാധാന്യമാണ് രാഷ്ട്രീയവൃത്തങ്ങൾ നൽകിയിരിക്കുന്നത്.

Your Rating: